jio 800x100
jio 800x100
728-pixel-x-90
<< >>

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 26ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 26ന് പരിഗണിക്കും. വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ മുന്‍പുണ്ടായിരുന്നതില്‍ നിന്നും സാഹചര്യങ്ങളില്‍ എന്ത് മാറ്റമാണുണ്ടായതെന്ന് കോടതി ചോദിച്ചു. അതേസമയം പഴയ കാര്യങ്ങളില്‍ തന്നെ ഊന്നിക്കൊണ്ടാണ് പ്രതിഭാഗം നിലകൊള്ളുന്നത്.

25ന് നാദിര്‍ഷായുടെയും കാവ്യാ മാധവന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അന്ന് സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കുന്നുണ്ടെന്നും അതുകൂടി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഹര്‍ജി 26ന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചത്.

മുമ്പ് നല്‍കിയ ജാമ്യ ഹര്‍ജിയിലേതു പോലെ മഞ്ജു വാര്യരും കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ ഡി ജി പി. ബി സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്ന വാദത്തിലും ഉറച്ചു നില്‍ക്കുകയാണ്. കൂടാതെ ശ്രീകുമാര്‍ മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളുണ്ട്. നിരവധി പ്രോജക്ടുകള്‍ നഷ്ടത്തിലാകും, പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണ്, ഇയാളുടെ മൊഴിയില്‍ വിശ്വാസത്തിലെടുക്കരുത് തുടങ്ങി പഴയ കാരണങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണ് അഞ്ചാമത്തെ ജാമ്യഹര്‍ജിയിലും ചെയ്തിരിക്കുന്നത്.

INDIANEWS24.COM Kochi

Leave a Reply