728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച്ച

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴച്ച. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വ്യാഴാഴ്ച്ചയാണ് വാദം പൂര്‍ത്തിയായത്.

ആക്രമിക്കുന്നതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മൊഴികളെല്ലാം ദിലീപിലേക്കാണെത്തുന്നതെന്ന വാദവും പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയില്‍ നിരത്തി. ക്രിമിനല്‍ നിയമചരിത്രത്തില്‍ തന്നെ ആദ്യത്തെ ലൈംഗിക അതിക്രമ ക്വട്ടേഷന്‍ കേസ് ആണിതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ നല്‍കുന്ന മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളതെന്ന് പ്രതിഭാഗത്തിന് വേണ്ടി വാദിച്ചു. ദിലീപും സുനിയും തമ്മില്‍ സംസാരിച്ചെങ്കിലും അത് ഗൂഢാലോചനയാണെന്നതിന് തെളിവില്ലെന്നും വാദമുയര്‍ന്നു.

INDIANEWS24.COM Kochi

Leave a Reply