728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപിന്റെ ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ്: ഭൂമി സര്‍ക്കാരിന്റേതാണോയെന്ന് പരിശോധിക്കും

കൊച്ചി:ചാലക്കുടിയില്‍ നടന്‍ ദിലീപ് പണിത മള്‍ട്ടിപ്ലക്‌സ് സ്ഥിതി ചെയ്യുന്ന ഭൂമി സര്‍ക്കാരിന്റേതാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.പരിശോധിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചാലക്കുടി പുഴയുടെ തീരത്ത് ദലീപിന്റെ പേരിലുള്ള 92 സെന്റ് ഭൂമി സര്‍ക്കാരിന്റേതാണെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.

മള്‍ട്ടിപ്ലക്‌സ് സ്ഥിതി ചെയ്യുന്ന ഭൂമി കൊച്ചി രാജകുടുംബത്തിന് അനുഭവിക്കാന്‍ നല്‍കിയതായിരുന്നെന്ന് ചൂണ്ടികാട്ടി അഡ്വ.കെ പി സന്തോഷ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് രാമചന്ദ്രന്റെ ഉത്തരവ്.ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം പണിതിരിക്കുന്നത് സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ അധികാരമില്ലെന്നും പരാതിയില്‍ പറയുന്നു.

അതേസമയം ഈ ഭൂമി മറ്റൊരു സ്വകാര്യ വ്യക്തിയില്‍ നിന്നും ദിലീപ് വില കൊടുത്തു വാങ്ങുകയായിരുന്നുവെന്നും രേഖകളുണ്ട്.സര്‍ക്കാര്‍ ഭൂമിയായിരുന്ന ഇത് എങ്ങനെ സ്വകാര്യ ഭൂമിയായെന്നതിനെ കുറിച്ചാകും ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള പരിശോധന.

INDIANEWS24.COM KOCHI

Leave a Reply