jio 800x100
jio 800x100
728-pixel-x-90
<< >>

ദിലീപിന്റെ അറസ്റ്റ്: പോലീസിന് മണ്ടത്തരം പറ്റിയതാവില്ലെന്ന് വിനായകന്‍

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായത് പോലീസിന്റെ മണ്ടത്തരമായി കരുതുന്നില്ലെന്ന് നടന്‍ വിനായകന്‍.അങ്ങനെ മണ്ടത്തരം പറ്റിയിട്ടുണ്ടെങ്കില്‍ അത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ താരം ആലപ്പുഴയിലെ പൊതുചടങ്ങിലാണ് വിഷയത്തില്‍ പ്രതികരിച്ചത്.

65-ാമത് നെഹ്രു ട്രോഫി വള്ളംകളിയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലാ കളക്ടര്‍ വീണയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.തനിക്ക് ചിലതെല്ലാം പറയാനുണ്ട്. എന്നാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയാകട്ടെയെന്നും വിനായകന്‍ പറഞ്ഞു. സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് കാത്തിരുന്നാല്‍ സിനിമയ്ക്ക് നല്ല സമയം വരുമെന്നും അദ്ദേഹം പറഞ്ഞു.

INDIANEWS24.COM Alappuzha

Leave a Reply