728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപിനെ ‘നേരിടാന്‍’ 28ന് മഞ്ജവും എത്തും

ഏറെ നീണ്ടുപോയ ദിലീപ് ചിത്രം രാമലീല വരുന്ന 28ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതേ ദിവസം തന്നെ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമാകുന്ന ഉദാഹരണം സുജാതയും തിയേറ്ററുകളില്‍ എത്തുമെന്നാണ്‌ പുതിയ വിവരം. ഇതോടെ ഫലത്തില്‍ ദിലീപും മഞ്ജുവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാവും ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുക.

വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം ഇരുവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ ചിത്രങ്ങള്‍ ഇതേവരെ ഒരുമിച്ച് തിയേറ്ററുകളില്‍ എത്തിയിട്ടില്ല. രണ്ട് ചിത്രങ്ങളുടേയും സംവിധായകര്‍ നവാഗതരാണെന്ന പ്രത്യേകതയും ഉണ്ട്. പുലിമുരുകന്‍ എന്ന മലയാളത്തിലെ ചരിത്ര ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന രാമലീലയുടെ സംവിധാനം അരുണ്‍ ഗോപിയാണ്. മഞ്ജു ചിത്രം ഉദാഹരണം സുജാതയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രവീണ്‍ സി ജോസഫും.

മറ്റ് അണിയറ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ഉദാഹരണം സുജാതയുടെ സെന്‍സറിങ് മാത്രമാണ് അവശേഷിക്കുന്നത്. 28ന് തന്നെ റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം. സെന്‍സറിങ്ങിന് ശേഷം കാര്യമായ മാറ്റങ്ങള്‍ വേണ്ടി വന്നാല്‍ മാത്രമേ റിലീസംഗ് നീളാനും സാധ്യതയുള്ളു.

INDIANEWS24.COM Movies

Leave a Reply