728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപിനെതിരായ കുറ്റപത്രം ഇന്ന്; സാക്ഷിപ്പട്ടികയില്‍ മഞ്ജുവും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ബുധനാഴ്ച്ച ഉച്ചയോടെ സമര്‍പ്പിക്കും. നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജുവാര്യര്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ട്. കേസില്‍ മൊത്തം 12 പ്രതികളാണുള്ളത്. രണ്ട് പേരെ മാപ്പുസാക്ഷികളാക്കി.

കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ ക്രൂരമായി ആക്രമിച്ച് മാനഭംഗപ്പെടുത്തിയ സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഏഴ് പ്രതികള്‍ക്കെതിരായ കുറ്റപത്രം നേരത്തെ സമര്‍പ്പിക്കപ്പെട്ടതാണ്. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ അടക്കമുള്ളവര്‍ ഇപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ്. സംഭവത്തില്‍ ഗൂഢാലോചന നടന്നതായി ആരോപിക്കുന്ന കേസിന്റെ രണ്ടാംഘട്ട കുറ്റപത്രമാണ് ഇന്ന് സമര്‍പ്പിക്കുക. എട്ടാം പ്രതിയാണ് ദിലീപ്. സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനിയാണ് ഒമ്പതാം പ്രതി. ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ചു കൊടുത്ത വിഷ്ണു 10-ാം പ്രതിയാണ്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് യഥാക്രമം 11, 12 പ്രതിസ്ഥാനത്തുള്ളത്. പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസ് ആണ് കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

സുനിക്ക് കത്ത് എഴുതിക്കൊടുത്ത വിപിന്‍ലാലിനെയും ദിലീപിനെ വിളിക്കാന്‍ ഫോണ്‍ കൈമാറിയ എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷിനെയും കേസില്‍ മാപ്പുസാക്ഷികളാക്കി. സിനിമാ മേഖലയില്‍ നിന്നടക്കം 355 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. സാക്ഷികളില്‍ ഒരാള്‍ മഞ്ജു വാര്യര്‍ ആണ്. 450 ഓളം രേഖകളും സമര്‍പ്പിക്കും.

ഗൂഢാലോചന കുറ്റത്തിന്റെ പേരില്‍ കഴിഞ്ഞ ജൂലൈ 10ന് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 85 ദിവസം ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യംകിട്ടി പുറത്തിറങ്ങിയത്.

INDIANEWS24.COM Kochi

Leave a Reply