728-pixel-x-90-2-learn
728-pixel-x-90
<< >>

ദിലീപിന്‍റെയും ലാല്‍ ജോസിന്‍റെയും വീടുകളില്‍ റെയ്ഡ്

കൊച്ചി : കേരളത്തില്‍ സര്‍വ്വീസ് ടാക്സ്‌ കൃത്യമായി അടയ്ക്കാത്തവര്‍ക്ക് പിടി മുറുകുന്നു.അമ്പതു ലക്ഷത്തിനു മേല്‍ കുടിശിഖയുള്ളവരെ അറസ്റ്റ് ചെയ്യുവാനും നീക്കമുണ്ട്. നിരവധി ബിസിനസ്‌ സ്ഥാപനങ്ങളിലും മറ്റും റെയ്ഡ് നടന്നു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ചലച്ചിത്രതാരവും നിര്‍മ്മാതാവുമായ ദിലീപിന്‍റെ വസതികളിലും സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍റെ ഓഫീസിലും കസ്റ്റംസ്-സെന്‍ട്രല്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തി. സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍ജോസിന്‍റെ എല്‍ജെ പ്രൊഡ്ക്ഷന്‍സിന്റെ ഓഫീസിലും ക്യാമറാമാന്‍ സുകുമാറിന്റെ വീട്ടിലും റെയ്ഡ് സംഘം പരിശോധന നടത്തിയിരുന്നു. പി.സുകുമാര്‍ അടുത്തിടെ ചെട്ടായീസ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു.കൊച്ചിയില്‍ സേവന നികുതി റെയ്ഡ് തുടരുകയാണ്.

INDIA NEWS TEAM KOCHI

One Response to ദിലീപിന്‍റെയും ലാല്‍ ജോസിന്‍റെയും വീടുകളില്‍ റെയ്ഡ്

  1. suvii raaj Reply

    December 21, 2013 at 11:39 AM

    good

Leave a Reply