jio 800x100
jio 800x100
728-pixel-x-90
<< >>

ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി:കുപ്രസിദ്ധ കുറ്റവാളിയും മുംബൈ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് വാര്‍ത്തകള്‍.രാജ്യത്തെ പ്രമുഖ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഹൃദയാഘാതത്തെ തുടര്‍ന്ന് കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വാര്‍ത്ത.ഇക്കാര്യം തള്ളിക്കൊണ്ട് ദാവൂദിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീല്‍ രംഗത്തെത്തി.

കറാച്ചിയില്‍ തന്നെ കഴിയുന്നതായി അറിയുന്ന ഛോട്ടാ ഷക്കീല്‍ ദാവൂദ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും മറ്റുവാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും പറഞ്ഞു.എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഗാന്‍ഗ്രീന്‍ രോഗത്തിന് ചികിത്സ തേടിയതായി വിവരങ്ങളുണ്ടായിരുന്നു.1993ല്‍ 257 പേരുടെ മരണത്തിന് ഇടയായ മുംബൈ സ്‌ഫോടനപരമ്പരകളുടെ പ്രധാന സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം.

INDIANEWS24.COM NEWDELHI

Leave a Reply