728-pixel-x-90-2-learn
728-pixel-x-90
<< >>

ദാവൂദിന്റെ ഹോട്ടല്‍ വാങ്ങാന്‍ തയ്യാറായതിന് മലയാളിക്ക് ഭീഷണി

മുംബൈ:ഒളിവില്‍ കഴിയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വസ്തുവിനായി ലേലത്തില്‍ പങ്കെടുക്കുന്ന മലയാളിക്ക് ഭീഷണി സന്ദേശം. ഛോട്ടാ ഷക്കീലിന്റെതാണ്‌
ഭീഷണിയെന്നാണ് പ്രചാരണം.എസ് എം എസിലൂടെയാണ് പരിഹാസരൂപത്തില്‍ ഭീഷണിപ്പെടുത്തിയരിക്കുന്നത്‌.

പ്രമുഖ കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തകനായ പാലക്കാട് സ്വദേശി എസ് ബാലകൃഷ്ണനാണ് ദാവൂദിന്റെ വസ്തു വാങ്ങാന്‍ ലേലത്തില്‍ പങ്കെടുക്കുന്നത്.ബാലകൃഷ്ണന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ ‘നിങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നുവെന്നറിഞ്ഞു. നിങ്ങള്‍ക്ക് എന്തുപറ്റി? കുഴപ്പമൊന്നുമില്ലെന്നു പ്രതീക്ഷിക്കുന്നു.’

ഭീഷണി വന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.ദാവൂദിന്റെ ഏഴ് വസ്തുക്കളില്‍ ഒരെണ്ണമാണ് ബാലകൃഷ്ണന്‍ വാങ്ങാന്‍ തീരുമാനിച്ചത്.മുംബൈയില്‍ പാക്‌മോഡിയ സ്ട്രീറ്റിലുള്ള ഡല്‍ഹി സൈക്കാ ഹോട്ടലാണ് ലേലത്തില്‍ പിടിക്കാന്‍ തയ്യാറെടുത്തത്.തന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ദേശസേവാ സമിതിക്കു വേണ്ടിയാണ് ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.

INDIANEWS24.COM Mumbai

Leave a Reply