728-pixel-x-90-2-learn
728-pixel-x-90
<< >>

ദാവൂദിന്റെ ഹോട്ടല്‍ ലേലത്തില്‍ പിടിച്ചയാള്‍ പിന്‍മാറി

മുംബൈ:കുപ്രസിദ്ധ അധോലോക നേതാവും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ഹോട്ടല്‍ ലേലത്തില്‍ പിടിച്ച മലയാളി തീരുമാനത്തില്‍ നിന്നും പിന്‍മാറി.മുപ്പത് ലക്ഷം മുടക്കി ലേലത്തില്‍ പങ്കെടുത്ത മുന്‍കാല മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എസ് ബാലകൃഷ്ണന് വസ്തു വാങ്ങുന്നതിനായി പണം നല്‍കാമെന്നേറ്റവര്‍ പിന്‍മാറിയതാണ് പുതിയ തീരുമാനത്തിന് കാരണം.അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് ഇക്കാര്യം അറിയിച്ചത്.

ലേലത്തില്‍ പങ്കെടുത്ത സമയത്ത് സഹായിക്കാമെന്നേറ്റവര്‍ ദാവൂദിന്റെ ഭീഷണിയെ തുടര്‍ന്നാണ് പിന്‍മാറെയതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.ലേലതുകയായ 4.28 നല്‍കി ഹോട്ടല്‍ സ്വന്തമാക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ച്ച വൈകീട്ട് ഏഴ് മണിവരെയാണ്.തുക സംഘടിപ്പിക്കാന്‍ ഒരു മാസത്തെ സമയം കൂടി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.

മുംബൈയിലെ പാക്‌മോദിയ സ്ട്രീറ്റിലുള്ള ഡല്‍ഹി സൈക്ക എന്ന ഹോട്ടലാണ് ഒരുമാസം മുമ്പ് ലേലത്തില്‍ പിടിച്ചത്.ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ബാലകൃഷ്ണനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

INDIANEWS24.COM Mumbai

Leave a Reply