728-pixel-x-90-2-learn
728-pixel-x-90
<< >>

ദാവൂദിന്റെ ഹോട്ടല്‍ മലയാളിതന്നെ സ്വന്തമാക്കി

മുംബൈ:അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ഒടുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ തന്നെ സ്വന്തമാക്കി.കൊളംബോയിലെ ഹോട്ടല്‍ ഡിപ്ലോമാറ്റില്‍ നടന്ന ലേലത്തില്‍ 4.8 കോടി രൂപയ്ക്കാണ് എസ് ബാലകൃഷ്ണന്‍ എന്ന മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ലേലം ഉറപ്പിച്ചത്‌.മഹാരാഷ്ട്ര സര്‍ക്കാരാണ് ലേലം നടത്തിയത്.

മുംബൈയിലെ പാക്‌മോഡിയ സ്ട്രീറ്റിലുള്ള ഡല്‍ഹി സൈക്ക് എന്ന ഹോട്ടലിനെ സ്വന്തമാക്കുവാനൊരുങ്ങിയതിനെ തുടര്‍ന്ന് ബാലകൃഷ്ണന് ദിവസങ്ങള്‍ക്ക് മുമ്പ് ഭീഷണി ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു.ഛോട്ടാ ഷക്കീല്‍ ആണ് ഭീഷണിക്ക് പിന്നിലെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ബാലകൃഷ്ണന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.താന്‍ മുമ്പ് വ്യക്തമാക്കിയ പോലെ ദേശസേവാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹോട്ടല്‍ ലേലത്തില്‍ പിടിച്ചതെന്ന് എസ് ബാലകൃഷ്ണന്‍ ലേലത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

INDIANEWS24.COM Mumbai

Leave a Reply