ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ 1993ന് ശേഷമുള്ള ചിത്രം പുറത്ത്.ഇന്ത്യയിലെ പ്രമുഖ മാഗസിന് ആണ് എതാനും വര്‍ഷം മുമ്പ് പകര്‍ത്തിയതെന്ന് അവകാശപ്പെടുന്ന ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
1993 മുംബൈ സ്ഫോടന പരമ്പരയ്ക്കു ശേഷം ഇന്ത്യവിട്ട ദാവൂദിനെ ഇതേവരെ കണ്ടെത്താനായിട്ടില്ല.അതിന് മുമ്പുള്ള ചിത്രങ്ങളാണ് ഇത്രയും കാലം പ്രചരിക്കപ്പെട്ടത്.രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരയ്ക്കു ശേഷം ഇതാദ്യമായാണ് ഈ കുപ്രസിദ്ധ കുറ്റവാളിയുടെ ചിത്രം പുറത്തുവരുന്നത്.ക്ലീന്‍ ഷേവ് ആയിട്ടുള്ള ചിത്രത്തിലെ മുഖം കണ്ടാല്‍ പ്രായം അറുപത് പിന്നിട്ടതായി തോന്നിക്കും.എതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാന് സന്ദര്‍ശിച്ച ഇന്ത്യയിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് പകര്‍ത്തിയതായാണ് പറയുന്നത്.
ദാവൂദ് തങ്ങളുടെ രാജ്യത്ത് ഇല്ലെന്ന് തീര്‍ത്തു പറയുന്ന പാക്കിസ്ഥാന് വാദത്തിന് തിരിച്ചടിയാണ് ഈ ചിത്രം.ഫോട്ടോ ജേര്‍ണലിസ്റ്റ് പാക്കിസ്ഥാനിലെ മൊയിന്പാലസില് വച്ചാണ് ദാവൂദിന്റെ ചിത്രം പകര്‍ത്തിയതെന്ന് അവകാശപ്പെടുന്നു.
INDIANEWS24.COM NEWDELHI