jio 800x100
jio 800x100
728-pixel-x-90
<< >>

ദാവൂദിനെ വിട്ടുതരണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡല്‍ഹി:രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനക്കേസുകളില്‍ ഇനിയും പിടികിട്ടാനുള്ള അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്ക്ക് വിട്ടുതരണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.ദാവൂദ് പാകിസ്ഥാനില്‍ തന്നെയുണ്ടെന്നതിനുള്ള തെളിവുകള്‍ പുറത്തു വന്നതോടെ ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവാണ് പാകിസ്ഥാനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാകിസ്ഥാനില്‍ നിന്നും സുഹൃത്തുമായി ദാവൂദ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെയാണ് ദാവൂദ് രാജ്യത്തില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിഞ്ഞത്.

INDIANEWS24 NEWDELHI

Leave a Reply