728-pixel-x-90-2-learn
728-pixel-x-90
<< >>

ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതായി തരൂര്‍

ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം പിയുമായ ശശി തരൂരിനെ തിങ്കളാഴ്ച്ച രാത്രി നാല് മണിക്കൂറോളം ചോദ്യം ചെയ്തു.ചോദ്യം ചെയ്തതിലുടനീളം ശാന്തനായി തന്നെ മറുപടി നല്‍കിയ തരൂര്‍ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ തുറന്നു സമ്മതിച്ചു.രാത്രി എട്ട് മുതല്‍ പന്ത്രണ്ട് മണിവരെ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്തത്.

പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് (സൗത്ത്) പ്രേംനാഥ്, എ ഡി സി പി. പി എസ് കുശ്വാഹ എന്നിവരും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്നാണ് ചോദ്യം ചെയ്തത്.അമ്പതോളം ചോദ്യങ്ങള്‍ തരൂരിനോട് ഇവര്‍ ചോദിച്ചു.ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വിവരങ്ങളും തരൂരില്‍ നിന്ന് ശേഖരിച്ചതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബാസി മാധ്യമങ്ങളോട് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യും.ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആവശ്യമെങ്കില്‍ തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ബാസി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണം കൊലപാതകമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം എഫ് ഐ ആര്‍. രജിസ്റ്റര്‍ ചെയ്തു.എന്നാല്‍ പ്രതികളുടെ പേരില്ലാതെയുള്ള എഫ് ഐ ആറില്‍ ശശി തരൂരിനെയും മറ്റുള്ളവരെയും സാക്ഷികളാക്കിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

INDIANEWS24 NEWDELHI

Leave a Reply