728-pixel-x-90-2-learn
728-pixel-x-90
<< >>

ദാമ്പത്യ കലഹം കൂട്ടഇടിയായി; വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

ലണ്ടന്‍:കുടുംബ കലഹം സഹയാത്രികര്‍ ഏറ്റെടുത്തതോടെ പൊരിഞ്ഞ അടിയായി ഒടുവില്‍ പൈലറ്റിന് വിമാനം അടിയന്തരമായി താഴെയിറക്കേണ്ടിവന്നു.ലണ്ടനില്‍ നിന്നും ലബനോനിലെ ബെയ്‌റൂട്ടിലേക്ക് പോകുന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ലണ്ടനില്‍ നിന്ന് ഫ്‌ളൈറ്റ് ടേക്കോഫ് ചെയ്ത് യാത്ര തുടരുന്നതിനിടെ സഞ്ചാരികളായ ഒരു ദമ്പതികള്‍ തമ്മില്‍ കലഹമായി.ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം അതിര് കടക്കുന്നതായി മനസ്സിലാക്കി എയര്‍ ഹോസ്റ്റസ് ഇടപെട്ടു.ഒന്നും നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ യുവത്വത്തിന്റെ ചുറുചുറുക്കുമായി മറ്റൊരു യാത്രികന്‍ കൂടി പ്രശ്‌നത്തിലിടപെട്ടു.ക്ഷുഭിതനായ ഭര്‍ത്താവ് എയര്‍ഹോസ്റ്റസിനെയും യുവാവിനെയും തല്ലിതാഴെയിട്ടു.കൂട്ടയിടിയാകുമെന്നു വന്നപ്പോള്‍ മറ്റു യാത്രക്കാര്‍ പ്രശ്‌നം ശാന്തമാക്കാന്‍ ശ്രമിച്ചു.പിന്നെ പ്രശ്‌നമുണ്ടായവരും ഇടപെട്ടവരും വിമാനത്തിലെ ജീവനക്കാരും എല്ലാം ചേര്‍ന്ന് പൊരിഞ്ഞ അടിയായി.

സമുദ്രനിരപ്പില്‍ നിന്നും 35000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിലെ അടികൂടല്‍ പൈലറ്റിനെ അടിയന്തര ലാന്‍ഡിംഗിന് നിര്‍ബന്ധിതനാക്കി.അങ്ങനെ ലബനോനില്‍ ഇറങ്ങേണ്ട വിമാനം തുര്‍ക്കിയിലെ ഇസ്താംബുളില്‍ ലാന്‍ഡ് ചെയ്തു.

INDIANEWS24.COM London

Leave a Reply