728-pixel-x-90-2-learn
728-pixel-x-90
<< >>

ദളിത് വിഭാഗത്തില്‍ നിന്നും ആറ് ശാന്തിമാര്‍; ദേവസ്വം ബോര്‍ഡിന്റെ ചരിത്ര തീരുമാനം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴില്‍ ആറ് ദളിതരടക്കം 36 ബ്രാഹ്മണ ഇതര ശാന്തിമാരെ നിയമിക്കാന്‍ വഴിയൊരുങ്ങി. ശാന്തിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വംറിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കി കഴിഞ്ഞു. ഇതു പ്രകാരം ഇനി ദേവസ്വം ബോര്‍ഡിന് നിയമനം നടത്താം.

പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.ശാന്തി നിയമനത്തിന് ജാതിയല്ല മാനദണ്ഡമാക്കേണ്ടതെന്നും പൂജാവിധികളിലെ അറിവാണെന്നും ഉള്ള സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്താണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

62 ശാന്തിമാരെ നിയമിക്കാനാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പൂജാവിധികളിലുള്ള അറിവുകള്‍ പരിശോധിക്കുന്ന പരീക്ഷയും അഭിമുഖവും നടത്തിയ ശേഷം തയ്യാറാക്കിയ പട്ടികയില്‍ മുന്നോക്ക വിഭാഗത്തില്‍ നിന്നും 26 പേര്‍ മെറിറ്റ് പ്രകാരം യോഗ്യത നേടി. പിന്നാക്ക വിഭാഗത്തില്‍ നിന്നും ആറ് ദളിതരടക്കം 36 പേരാണ് ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയിലുള്ളവരാണ്.

INDIANEWS24.COM T V P M

Leave a Reply