jio 800x100
jio 800x100
728-pixel-x-90
<< >>

ദമാമിൽ രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചു

ദമാം:സൗദി അറേബിയയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചു.പോലീസ് വാഹനത്തിനു നേർക്ക് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

മൂസ അലി മുഹമ്മദ് അല്‍ഖബി, നവാഫ് മഹ്മാസ് അല്‍ ഉത്തൈബി എന്നീ പോലിസുകാരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.സംഭവവുമായി ബന്ധപ്പെട്ടു അന്വേഷണം തുടങ്ങി.പ്രാദേശിക സമയം ശനിയാഴ്ച രാത്രി 11.30 ഓടെയുണ്ടായ ആക്രമണത്തിന് പിന്നിൽ തീവ്രവാദികളായിരിക്കാമെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply