കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന ദക്ഷിണ കൊറിയന്‍ സംവിധായകന് കിം കി ഡൂക്ക്(59) അന്തരിച്ചു. വെള്ളിയാഴ്ച ലാത്വിയയിലായിരുന്നു അന്ത്യം. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍(ഐ എഫ് എഫ് കെ) എല്ലാ വര്‍ഷവും കിം കി ഡൂക്കിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
സമറിറ്റന്‍ ഗേള്‍, ത്രീ അയേണ്‍, അറിറാങ്, പിയേറ്റ, വണ്‍ ഓന് വണ്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ ചിത്രങ്ങളില്‍ ചിലതാണ്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വെനീസ് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ കിം ചിത്രങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. 1996ല്‍ പുറത്തിറക്കിയ കൊക്രോഡൈല് ആണ് ആദ്യ സിനിമ.
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് യുവാക്കളുടെ തള്ളിക്കയറ്റത്തില്‍ കിംകിം ഡുക്ക് സിനിമകളും ഇറാനിയന്‍ സിനിമകളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. പ്രാദേശിക ഫിലിം ഫെസ്റ്റിവലുകളിലും കിം കി ഡുക്ക് ചിത്രങ്ങള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചു. 2012ലെ ഗോവ ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആദ്യമായി ഇന്ത്യയിലെത്തിയ കിം കി ഡുക്കിന് ഗോവയില്‍ മലയാളി ഡെലിഗേറ്റുകള്‍ വമ്പന്‍ സ്വീകരണമാണൊരുക്കിയത്. മലയാളി ഡെലിഗേറ്റുകളുടെ സ്നേഹം കിം കി ഡുക്കിന് 2013ല്‍ കേരളത്തിലേക്ക് വരാന്‍ ആവേശമായി.
ART &t ARTICLE by HASSAN K _ Movie Desk