728-pixel-x-90-2-learn
728-pixel-x-90
<< >>

ദക്ഷിണാഫ്രിക്കയെ ആവേശപൂര്‍വ്വം കീഴടക്കി ന്യൂസീലന്‍ഡ് ഫൈനലില്‍

ഓക്‌ലന്‍ഡ്:ആവേശം വാനോളം ഉയര്‍ന്ന പോരാട്ടത്തിനൊടുവില്‍ ഒരു പന്ത് ശേഷിക്കെ സിക്‌സര്‍ പായിച്ചുകൊണ്ട് ന്യൂസീലന്‍ഡ് ലോകകപ്പിന്റെ കലാശപ്പോരിനര്‍ഹരായി.ആവസാനം രണ്ട് പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്ന സമയത്ത് കിവീസിന്റെ ഗ്രാന്റ് ഇലിയറ്റാണ് ഗ്യാലറിയിലേക്ക് ബോള്‍ അടിച്ചു പറത്തി വിജയം പിടിച്ചെടുത്തത്.ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനായ ബൗളര്‍ ഡ്വെയിന്‍ സ്റ്റെയിന്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ 12 റണ്‍സായിരുന്നു ന്യൂസീലന്‍ഡിന് വേണ്ടിയിരുന്നത്.

ആദ്യമായാണ് കിവീസ് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.മഴ കാരണം 43 ഓവറായി ചുരുക്കിയ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നുCRICKET-WC-2015-NZL-RSA വിജയം.11-ാം ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമിയില്‍ ന്യൂസീലന്‍ഡ് ഇലിയറ്റിലൂടെ വിജയം കുറിക്കുമ്പോള്‍ ഒപ്പം ഓള്‍ റൗണ്ടര്‍ ഡാനിയേല്‍ വെറ്റോറിയായിരുന്നു മറുവശത്ത്.ഇത് നാലാം തവണയാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ തോറ്റു പുറത്താകുന്നത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടി. പിന്നീട് മഴനിയമ പ്രകാരം ന്യൂസീലന്‍ഡിന്റെ വിജയലക്ഷ്യം 298 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു.ഡുപ്ലെസിസിസ്(82), ഡിവില്ലിയേഴ്‌സ്(65), ഡേവിഡ് മില്ലര്‍(49) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് നിരയെന്നു പേരുകേട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ഫീല്‍ഡില്‍ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നിരവധി റണ്ണൗട്ടുകളാണ് New Zealand v South Africa: Semi Final - 2015 ICC Cricket World Cupപാഴാക്കിയത്.നിര്‍ണായകമായ സമയത്ത് ക്യാച്ചുകള്‍ വിട്ടുകളയുകയും ചെയ്തു.കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ മക്കല്ലവും ഗുപ്റ്റിലും ചേര്‍ന്ന് 6.1 ഓവറില്‍ അടിച്ചെടുത്തത് 71 റണ്‍സ്. 26 പന്തില്‍ നാല് സിക്‌സറുകളും എട്ട് ഫോറുകളും ഉള്‍പ്പെടെ 59 റണ്‍സെടുത്ത മക്കല്ലമായിരുന്നു കൂടുതല്‍ അപകടകാരി. പിന്നീട് മക്കല്ലവും വില്യംസനും പെട്ടന്നു പുറത്തായെങ്കിലും റോസ് ടെയലറും(30) ഗുപ്ടിലും ചേര്‍ന്ന് കീവീസ് സ്‌കോര്‍ 128 വരെയെത്തിച്ചു.അഞ്ചാം വിക്കറ്റില്‍ ഗ്രാന്റ് ഇലിയട്ടും കൊറി ആന്‍ഡേഴ്‌സനും ചേര്‍ന്ന് നേടിയ 103 റണ്‍സെടുത്തു.ഒരു ലോകകപ്പില്‍ ന്യൂസീലന്‍ഡിനു വേണ്ടി കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമായി ട്രെന്റ് ബോള്‍ട്ട്.20 വിക്കറ്റെടുത്ത ജെഫ് ആലട്ടിന്റെ നേട്ടമാണ് ബോള്‍ട്ട് മറികടന്നത്.

INDIANEWS24.COM

Leave a Reply