jio 800x100
jio 800x100
728-pixel-x-90
<< >>

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ വീട്ടില്‍ മോഷണം

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗ്‌സഥന്റെ ഔദ്യോഗിക വസതിയില്‍ ബന്ധുക്കളെ ബന്ദികളാക്കി കവര്‍ച്ച നടത്തി. ഡല്‍ബനിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശശാങ്ക് വിക്രമിന്റെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടില്‍ അധിക്രമിച്ചു കടന്ന മോഷ്ടാക്കള്‍ കുടുംബാംഗങ്ങളെയും ജോലിക്കാരെയും ബന്ദികളാക്കി.

ഞായറാഴ്ച്ചയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ അധികൃതരെ സമീപിച്ചതായി വിദേശകാര്യ വക്താവ് രാവിഷ് കുമാര്‍ അറിയിച്ചു. ആയുധധാരികളായ മോഷ്ടാക്കള്‍ വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ഇന്ത്യന്‍ കോണ്‍സുലിന്റെ അഞ്ച് വസയ്യുള്ള മകന്‍, വീട്ടുജോലിക്കെത്തുന്ന ആള്‍, പഠിപ്പിക്കാന്‍ വീട്ടിലെത്തിയ അധ്യാപകന്‍ എന്നിവരെയടക്കം മോഷ്ടാക്കള്‍ ബന്ദികളാക്കി. എന്നാല്‍ ആരെയും പരിക്കേല്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ത്യന്‍ കോണ്‍സുല്‍ ശശാങ്ക് വിക്രവുമായി സംസാരിച്ചു.

INDIANEWS24.COM Johannesberg

Leave a Reply