728-pixel-x-90-2-learn
728-pixel-x-90
<< >>

ത്രിവര്‍ണ്ണ പ്രഭയില്‍ ബുര്‍ജ് ഖലീഫയും റിപ്പബ്ലിക് ആഘോഷത്തിന്‌

ദുബായ്:ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ത്രിവര്‍ണ്ണ പതാകയണിഞ്ഞുകൊണ്ടുള്ള ഐക്യദാര്‍ഢ്യം.ബുധന്‍ വ്യാഴം ദിവസങ്ങളില്‍ 6.15, 7.15, 8.15 എന്നിങ്ങനെ മൂന്ന് സമയങ്ങളിലായാണ് കെട്ടിടം എല്‍ ഇ ഡി സംവിധാനത്തോടെ ത്രിവര്‍ണ്ണ നിറം ചാര്‍ത്തുക.ആഗോള ഡെവലപ്പര്‍മാരായ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ആണ് ഈ സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത്.

വര്‍ഷങ്ങളുടെ സാംസ്‌കാരിക, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം യു എ ഇ ജനതയ്ക്ക് ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം അടിവരയിടാന്‍ വേണ്ടിക്കൂടിയാണ് ഈ വിസ്മയകാഴ്ച്ച ഒരുക്കുന്നത്.ഇതിനൊപ്പം ഡൗണ്‍ടൗണിലെ ദുബായ് ഫൗണ്ടെയിനില്‍ എല്‍ ഇ ഡി ഷോയും അരങ്ങേറും.

ഇത്തവണത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ട അതിഥിയായി എത്തുന്നത് യു എ ഇ രാജകുമാരനും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ആയ ഹിസ്സ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണെന്നതും ശ്രദ്ധേയമാണ്.ഇന്ത്യന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി അദ്ദേഹം ന്യൂഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു.മറ്റ് രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിയുന്നത് ഇതാദ്യമാണ്.

INDIANEWS24.COM Gulf Desk

Leave a Reply