728-pixel-x-90-2-learn
728-pixel-x-90
<< >>

ത്രിതലം ഇടതിന്‌

തിരുവനന്തപുരം:സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി മുന്നേറി.ത്രിതല പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും സര്‍ക്കാരിനെതിരായ വികാരം ഫലം കണ്ടപ്പോള്‍ മുന്‍സിപ്പാലിറ്റികളില്‍ യു ഡി എഫ് ചെറുത്തു നിന്നതായാണ് വ്യക്തമാകുന്നത്.മുന് തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി ജെ പി പലയിടത്തും കരുത്താര്‍ജജിച്ചു.

941 ഗ്രാമപഞ്ചായത്തുകളില്‍ 516ലും എല്‍ ഡി എഫ് ഭരിക്കും.152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 91ലും 14 ജില്ലാ പഞ്ചായത്തുകളില്‍ എട്ടിലും ജനങ്ങള്‍ എല്‍ ഡി എഫിനൊപ്പം നിന്നു.ആറ് കോര്‍പ്പറേഷനുകളില്‍ നാലെണ്ണത്തിലും എല്‍ ഡി എഫ് അധികാരത്തിലേക്ക്.കണ്ണൂര്‍ കോര്‍പ്പറേഷനിലെ കന്നിഭരണം യു ഡി എഫിന്.തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് അട്ടിമറിച്ചു.തിരുവനന്തപുരം കോര്‍പറേഷനില്‍ യു ഡി എഫ് നാമാവശേഷമായി.നൂറ് ഡിവിഷനുകളുള്ള ഇവിടെ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.രണ്ടാം സ്ഥാനത്ത് ബിജെപി.

INDIANEWS24.COM Kerala

Leave a Reply