തിരുവനന്തപുരം:കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടി മന്ത്രിസഭയിലേക്ക്.നാളെ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.ഇന്നു ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിലാണ് തീരുമാനമായത്.
അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ എ കെ ശശീന്ദ്രന് എം എല്‍ എയ്ക്ക് മന്ത്രിസ്ഥാനം വിട്ടൊഴിയേണ്ടി വന്ന സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്ക് മന്ത്രിയാകാന്‍ അവസരമൊരുങ്ങിയത്.ഇതോടെ സഭയിലെ രണ്ട് എന്‍ സി പി. എം എല്‍ എമാരും മന്ത്രി സ്ഥാനത്തെത്തും.ശശീന്ദ്രനെ കുടുക്കിയ സ്വകാര്യ വാര്‍ത്താ ചാനല്‍ മേധാവി കഴിഞ്ഞ ദിവസം അശ്ലീല വാര്‍ത്തയുടെ കാര്യത്തില്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു.മന്ത്രിയെ കുടുക്കുവാന്‍ വേണ്ടിയുള്ള വാര്‍ത്തയാണെന്ന് ചാനല്‍ തുറന്നു പറഞ്ഞതോടെ തല്ക്കാലം വിവാദങ്ങള്‍ ശമിച്ചെങ്കിലും ജുഡീഷ്യല്‍ അന്വേഷണം തുടരും.
ശശീന്ദ്രന് മേലുള്ള ആരോപണം തെറ്റാണെന്ന് തെളിയുമ്പോള്‍ മന്ത്രിസ്ഥാനം അദ്ദേഹത്തിന് വിട്ടു നല്‍കുമെന്ന് തോമസ് ചാണ്ടി അറിയിച്ചു.ജസ്റ്റീസ് പി എ ആന്റണി അധ്യക്ഷനായുള്ള കമ്മീഷന് ആണ് ഫോണ്‍വിളി വിവാദം അന്വേഷിക്കുന്നത്.കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജൂഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചത്.
INDIANEWS24.COM T V P M