jio 800x100
jio 800x100
728-pixel-x-90
<< >>

തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി:മുന് എന്‍സിപി സംസ്ഥാന പ്രസിഡന്റും കുട്ടനാട് എം എൽ എ യും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു.72 വയസായിരുന്നു.കൊച്ചിയിലെ വൈറ്റിലയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്.ദീർഘ നാളായി അര്‍ബുദബാധിതനായിരു ന്നു.അമേരിക്കയിലെ ചികിത്സയെ ത്തുടർന്ന് പത്ത് ദിവസം മുന്നെയാണ് തോമസ് ചാണ്ടി കൊച്ചിയിൽ എത്തിയത്‌. .
1947 ഓഗസ്റ്റ് 29 നാണ് ജനനം. വിസി തോമസ്,ഏലിയാമ ദമ്പതികളുടെ മകനാണ്. എഞ്ചിനീയറിംഗ് ബിരുദവും ചെന്നൈയ്യില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും അദ്ദേഹം നേടിയിരുന്നു
മേഴ്സിയാണ് ഭാര്യ.ബെറ്റി,ഡോ. ടോബി.ടെസി എന്നിവർ മക്കളാണ്. മരുക്കള്‍: ഡോ.
അന്‍സു,ജോയല്‍ ജേക്കബ്.
തോമസ് ചാണ്ടി ദീർഘകാലം കുവൈറ്റിൽ വ്യവസായിയായിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതൽ തുടർച്ചയായി കുട്ടനാടിനെ പ്രതിനിധീകരിച്ചു.
പിന്നീട് എൻ സി പിയിലൂടെ ഇടത്‌ മുന്നണി യിൽ എത്തിയ തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു.
ശവസംസ്കാരം വരുന്ന ഡിസംബർ 23 തിങ്കളാഴ്ച കുട്ടനാട് ചെന്നങ്കരി സെന്റ് പേൾ പള്ളിയിൽ നടക്കും.
INDIANEWS24 KOCHI DESK

Leave a Reply