കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇൻകം ടാക്സ് വിജിലൻസിന്റെ ഉത്തരവ്. ആദായനികുതി വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന്റേതാണ് ഉത്തരവ്. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ഇതിൽ ആവശ്യപ്പെടുന്നു.
ഈ മാസം 16നാണ് ഉത്തരവ് പുറത്തിറങ്ങിയത്. കൊച്ചി യൂണിറ്റിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്താത്ത 150 കോടി രൂപയുടെ സ്വത്തിനെ കുറിച്ച് അന്വേിക്കണമെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.
INDIANEWS24.COM Kochi