jio 800x100
jio 800x100
728-pixel-x-90
<< >>

തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത് 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റ് . നവകേരള നിര്‍മ്മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കും

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു.1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.നവകേരള നിര്‍മ്മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.കേരളത്തിനെ മാറ്റിമറിച്ച പ്രളയത്തെ ബജറ്റില്‍ ഏറെ പ്രാധാന്യത്തോടെ ഊന്നിപ്പറഞ്ഞു. പുനരധിവാസം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് മന്ത്രി പറഞ്ഞു.കേരളത്തിന്റെ മുന്നേറ്റത്തിന് നവോത്ഥാന നായകര്‍ നല്കിയ സംഭാവന മന്ത്രി പരാമര്‍ശിച്ചു. പ്രളയകാലത്തെ കൂട്ടായ്മ തകര്‍ക്കുകന്ന പ്രവര്‍ത്തനങ്ങളായിരുന്നു ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായത്.പ്രബുദ്ധ സമൂഹവും മാധ്യമവിഭാഗവും ശബരിമല സ്ത്രീപ്രവേശത്തെ ശക്തമായി പിന്തുണച്ചു.ശബരിമലയ്ക്ക് ഇപ്രാവശ്യം 739 കോടിയുടെ പദ്ധതിവിഹിതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം സഹായം നിഷേധിച്ചു. കേന്ദ്രം കേരളത്തോട് കാണിച്ച തികഞ്ഞ ക്രൂരത എന്തിനെന്നാണ് മലയാളികള്‍ ചോദ്യം ഉയര്‍ന്നു തുടങ്ങി. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് സമഗ്ര ജീവനോപാധി പദ്ധതികള്‍ക്കായി 250 കോടി രൂപ അനുവദിക്കും.രണ്ടാം കുട്ടനാട് പാക്കേജിനായി 1000 കോടി രൂപ പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടിയും പുറം ബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടിയും കൃഷിനാശം നേരിടാന്‍ 20 കോടിയും അനുവദിക്കും.റബര്‍ താങ്ങുവില 500 കോടി രൂപ അനുവദിക്കും. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും. നാളികേരളത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനായി 20 കോടി വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും.നവോത്ഥാനപഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. സ്ത്രീശാക്തീകരണത്തിനുള്ള സമഗ്രസംഭാവനക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്‌കാരം നല്കും. വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി തയ്യാറാക്കും. കുരുമുളക് കൃഷിക്ക് 10 കോടി അനുവദിക്കും, പൂകൃഷിക്ക് അഗ്രി സോണ്‍. കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ജി.ഡി.സി.എ ടൗ്ണ്‍ ഷിപ്പുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും .കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും.പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ച ഇടനാഴി.വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും.ജീവനോപാധി വികസനത്തിന് 4500 കോടി അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടിയും അനുവദിക്കുമെന്ന് ബജറ്റില്‍ പറയുന്നു. പ്രാഥമീകാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയെടുക്കും.കേരളത്തിലെ എല്ലാവര്‍ക്കും ആരോഗ്യ ഇന്ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തും.

Leave a Reply