728-pixel-x-90-2-learn
728-pixel-x-90
<< >>

തോമസ് ഉണ്ണിയാടന്‍ പുതിയ ചീഫ് വിപ്പ്

തിരുവനന്തപുരം:ഇരിങ്ങാലക്കുടയില്‍ നിന്നുള്ള എം എല്‍ എ തോമസ് ഉണ്ണിയാടന്‍ സര്‍ക്കാരിന്റെ പുതിയ ചീഫ് വിപ്പാകും.കേരള കോണ്‍ഗ്രസ് നേതാക്കളായ കെ എം മാണിയും പി ജെ ജോസഫും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തി.പി സി ജോര്‍ജിനെ ചീഫ് വിപ്പ് പദവിയില്‍ നിന്നും നീക്കിയതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് നേതാവായ തോമസ് ഉണ്ണിയാടനെ നിയമിക്കുന്നത്.

തുടര്‍ച്ചയായി മൂന്നു തവണ ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ച് നിയമസഭയില്‍ എത്തിയ ആളാണ് തോമസ് ഉണ്ണിയാടന്‍.2011ല്‍ സിപിഎമ്മിലെ കെ.ആര്‍. വിജയെ 12,404 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കേരള കോണ്‍ഗ്രസ് (എം) യൂത്ത് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റായിരുന്നു.അഭിഭാഷകന്‍ കൂടിയായ ഉണ്ണിയാടന്‍ വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ്.

കേരള കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കങ്ങളാണ് പി സി ജോര്‍ജിന് ചീഫ് വിപ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം.ചൊവ്വാഴ്ച്ചയാണ് ജോര്‍ജിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയ കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

INDIANEWS24 TVPM

Leave a Reply