jio horizontal
728-pixel-x-90
<< >>

തോട്ട് ഫാക്ടറി മേധാവി സി.എൻ. സജീവ് കുമാർ അന്തരിച്ചു

കൊച്ചി: പബ്ലിക് റിലേഷൻസ് രംഗത്തെ സമുന്നത വ്യക്തിത്വങ്ങളില്‍ പ്രമുഖനായ സി എന്‍ സജീവ്‌ കുമാര്‍ അന്തരിച്ചു.കൊച്ചിയിലെ പബ്ലിക് റിലേഷന്‍സ് ഏജൻസിയായ  തോട്ട് ഫാക്ടറിയുടെ സ്ഥാപകനും സി ഇ ഒ യുമായ സജീവ്‌ കുമാര്‍ (48) കഴിഞ്ഞ ദിവസം പുലർച്ചെ കൊച്ചിയിലെ  അമൃത ആശുപത്രിയിൽവെച്ചായിരുന്നു നിര്യാതനായത്.പാലാരിവട്ടത്തെ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്കുശേഷം പച്ചാളം ശ്മശാനത്തിൽ സംസ്ക്കരിച്ചു. റിലയൻസ് ജിയോ കോർപറേറ്റ് കമ്മ്യൂണിക്കേഷൻ കേരള മേധാവി അനൂപ വാസുദേവാണ് ഭാര്യ. പ്ലസ് വൺ വിദ്യാർഥി ഗൗതം നാരായൺ മകനാണ്.

ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ റിപ്പോർട്ടറായിരുന്ന സജീവ് കുമാർ ഒന്നര പതിറ്റാണ്ട് മുമ്പാണ്  പി.ആർ മേഖലയിലേക്ക് കടന്നത്. പെർഫെക്ട് റിലേഷൻസ് എന്ന കമ്പനിയിലൂടെ  പബ്ലിക് റിലേഷന്‍സ്  രംഗത്ത് തുടക്കം കുറിച്ച  സജീവ്‌ കുമാര്‍ തുടര്‍ന്ന് തിരുവനന്തപുരത്ത് തോട്ട് ഫാക്ടറി എന്ന സ്ഥാപനം ആരംഭിച്ചു.പി ആര്‍ രംഗത്ത് ചലനം സൃഷ്ടിച്ച തോട്ട് ഫാക്ടറിക്ക് തുടര്‍ന്ന്  കൊച്ചിയിലും ദുബായിലും ശാഖകളുണ്ടായി.കേരള ബ്ലാസ്റ്റേഴ്സ്, മിൽമ, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി തോട്ട് ഫാക്ടറി അവതരിപ്പിച്ച   പി ആര്‍ ക്യാംപയിനുകള്‍ ഏറെ  ശ്രദ്ധേയമായിരുന്നു.സജീവ്‌ കുമാറിന്റെ പി ആര്‍ വൈദഗ്ധ്യം ഐ ടി മേഖലയിലെ നിരവധി സ്റ്റാര്‍ട്ട്‌ അപ്പ്‌ കമ്പനികള്‍ക്ക് പുതു ജീവന്‍ നല്‍കിയിരുന്നു.കേരളത്തില്‍ പബ്ലിക് റിലേഷന്‍സ് രംഗത്തിനു പുതിയ ഉണര്‍വും ദിശാബോധവും നല്‍കിയ സജീവ്‌ കുമാറിന്‍റെ അകാല വിയോഗം തീരാ നഷ്ടമാണ്.
INDIANEWS24 KOCHI DESK

Leave a Reply