728-pixel-x-90-2-learn
728-pixel-x-90
<< >>

തൊഴില്‍ മേഖലയില്‍ സ്ത്രീ-പുരുഷ വിവേചനം അരുതെന്ന് സൗദി അറേബ്യ

റിയാദ്: സൗദിയില്‍ തൊഴില്‍ മേഖലയില്‍ സ്ത്രീ-പുരുഷ വിവേചനം പാടില്ലെന്ന് തൊഴില്‍ മന്ത്രാലയം.വനിതകളെ ജോലിക്ക് നിയമിക്കാനുള്ള കൂടുതല്‍ മേഖലകള്‍ നിര്‍ണയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.തൊഴില്‍മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണെന്നും വിവേചനം പാടില്ലെന്നും തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കി.

ജോലി സമയം, ശമ്പളം മറ്റു ആനുകൂല്യങ്ങള്‍ തുടങ്ങിയവയില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ലഭിക്കണം.കൂടാതെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാവധി, ഭര്‍ത്താവ് മരണപ്പെട്ടാല്‍ നൂറ്റിമുപ്പത് ദിവസത്തെ അവധി എന്നിവയും അനുവദിക്കണം.വനിതാ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമാവലിയില്‍ പ്രത്യേക നിയമം തൊഴില്‍ ഉണ്ട്. വനിതാ ജീവനക്കാരെ നിയമിക്കാന്‍ നിതാഖാതില്‍ പ്രത്യേക നിയമമുണ്ട്.വനിതകളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കി വരാറുണ്ടെന്ന കാര്യവും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

നിതാഖാത് പ്രാബല്യത്തില്‍ വന്നതിനു ശേഷം തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചതായാണ് കണക്ക്.നൂറു ശതമാനവും വനിതാവല്‍ക്കരണം ആവശ്യമായ കൂടുതല്‍ മേഖലകള്‍ നിര്‍ണയിക്കാനും തൊഴില്‍ മന്ത്രാലയത്തിനു നീക്കമുണ്ട്.2025ഓടെ രാജ്യത്തെ മുഴുവന്‍ യുവതീ യുവാക്കള്‍ക്കും തൊഴില്‍ ഉറപ്പു വരുത്താനാണ് നീക്കമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി തൈസീര്‍ അല്‍ മുഫ്രിജ് പറഞ്ഞു.

INDIANEWS24.COM GULF DESK

Leave a Reply