jio 800x100
jio 800x100
728-pixel-x-90
<< >>

തൊഴില്‍രഹിതനായ യുവാവ് ഹരിയാന മുഖ്യമന്ത്രിയുടെ ചെകിട്ടത്തടിച്ചു

hoodaപാനിപ്പട്ട്: തൊഴില്‍രഹിതനായ യുവാവ് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ചെകിട്ടത്തടിച്ചു. മുഖ്യമന്ത്രി റോഡ്ഷോ നടത്തവേ ആയിരക്കണക്കിന് ആള്‍ക്കാരുടെ കണ്മുന്നിലായിരുന്നു സംഭവം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാനിപ്പട്ടിലൂടെ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വാഹനത്തിന് സമീപം എത്തിയ യുവാവ് എല്ലാവരും നോക്കിനില്‍ക്കെ മുഖ്യമന്ത്രിയുടെ ചെകിട്ടത്ത് ആഞ്ഞടിച്ചു.

കമാല്‍ മുഖിജ എന്നാണ് യുവാവിന്‍റെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊഴില്‍രഹിതനായ ഇയാള്‍ ആ ദേഷ്യം പ്രകടിപ്പിക്കാനാണ് മുഖ്യമന്ത്രിയെ തല്ലിയതെന്നാണ് സൂചന.

ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയാണ് ഹൂഡ. അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാസംവിധാനത്തിലെ പാളിച്ചയും ഈ സംഭവത്തോടെ തുറന്നുകാട്ടപ്പെട്ടു.

Leave a Reply