jio horizontal
728-pixel-x-90
<< >>

കാനഡ: തൊഴിലവസരം ഏറെയും ആല്‍ബര്‍ട്ടയില്‍

ഒട്ടാവ: കാനഡയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ള പ്രൊവിന്‍സുകള്‍ ആല്‍ബര്‍ട്ടയും സസ്കാച്യൂനുമെന്ന് റിപ്പോര്‍ട്ട്. ജനസംഖ്യ കൂടുതലുള്ള ഒണ്ടേരിയോ ഇക്കാര്യത്തില്‍ ദേശീയശരാശരിക്കും താഴെയാണ്.

2013ന്‍റെ അവസാന ക്വാര്‍ട്ടറില്‍ ആല്‍ബര്‍ട്ടയും സംസ്കാച്യൂനും 3.7 ശതമാനം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്നാണ് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് ബിസിനസ് [ സിഎഫ്ഐബി] പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് സ്ഥിരവും താല്‍ക്കാലികവുമായ 59000 തൊഴിലവസരങ്ങള്‍. തൊട്ടുമുന്നിലത്തെ ക്വാര്‍ട്ടറിലേതിനെക്കാള്‍ 0.1 ശതമാനം കൂടുതലാണിത്.

2013 അവസാന ക്വാര്‍ട്ടറില്‍ രാജ്യത്ത് ആകെ തൊഴിലവസരങ്ങള്‍ 2.5 ശതമാനം [290000] മാത്രമായിരിക്കെയാണ് ആല്‍ബര്‍ട്ടയുടെയും സസ്കാച്യൂണിന്‍റെയും ഈ മികച്ച പ്രകടനം. തൊട്ടുമുന്നിലത്തെ ക്വാര്‍ട്ടറില്‍ ഉള്ളതിനേക്കാള്‍ ദേശീയശരാശരി ഒട്ടും മുന്നോട്ട് നീങ്ങിയിരുന്നില്ല.

ന്യൂ ഫൗണ്ട് ലാന്‍ഡ്‌ ആന്‍ഡ്‌ ലാബ്രഡോര്‍ [2.8%], മാനിറ്റോബ [2.7%], ബ്രിട്ടീഷ് കൊളംബിയ [2.6%] എന്നീ പ്രോവിന്‍സുകളും ദേശീയശരാശരിയെക്കാള്‍ മുകളിലാണ്. ക്യുബക്കില്‍ 2.5 ശതമാനവും ഒണ്ടേരിയോ, ന്യൂ ബ്രൂണ്‍സ്വിക് എന്നിവിടങ്ങളില്‍ 2,1 ശതമാനം വീതവുമാണ് തൊഴിലവസരങ്ങള്‍ ഉണ്ടായത്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്‌, നോവ സ്കോട്ടിയ എന്നീ പ്രോവിന്‍സുകളാണ് ഏറ്റവും പിന്നില്‍. 1.9 ശതമാനം വീതം.

Leave a Reply