728-pixel-x-90-2-learn
728-pixel-x-90
<< >>

തൊണ്ടിമുതലും ദൃക്‌സാക്ഷിയും പെരുന്നാളിന് പ്രദര്‍ശനത്തിനെത്തും

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലേഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടി മുതലും ദൃക്‌സാക്ഷിയും റംസാന്‍ ചിത്രമായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഒരു മിനിറ്റ് നാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടം ഒരുമിച്ചുള്ള രംഗം മാത്രമാണുള്ളത്.

മാധ്യമപ്രവര്‍ത്തകന്‍ സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാജീവ് രവിയാണ്. സംഗീതം ബിജിബാല്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിന്‍ സാഹിര്‍, അലന്‍സിയര്‍, നിമിഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

INDIANEWS24.COM Movies

Leave a Reply