കുമളി: കേരള അതിർത്തിയിൽ തമിഴ്നാട്ടിലെ തേനി ജില്ലയിലുണ്ടായ കട്ട് തീയിൽ പെട്ട് കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. അപകടത്തിൽ 11 പേര് മരിച്ചതായി അധികൃതർ അറിയിച്ചു. സൈന്യം ഉൾപ്പെട്ട രക്ഷാ പ്രവർത്തനത്തിൽ 30 പേരെ രക്ഷിക്കാനായി.
മരിച്ചവര്‍: ഈറോഡ് തമിഴ്നാട് സ്വദേശികളായ തമിഴ്ശെല്വന്, ദിവ്യ, വിവേക്, ചെന്നൈ സ്വദേശികളായ അഖില, ശുഭ, അരുണ്‍, പുനിത, ഹേമലത, കോയമ്പത്തൂര്‍ സ്വദേശി വിപിന്‍. മലയാളിയാണെന്നു സംശയിക്കുന്ന വിപിന്റെ മൃതദേഹം തേനി മെഡിക്കല്‍ കോളജിലെത്തിച്ചു.
രക്ഷിച്ചവരെ പരുക്കുകളോടെ തേനി മെഡിക്കല്‍ കോളജ്, ബോഡിനായ്ക്കന്നൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആകെ 39 പേരാണു സംഘത്തിലുണ്ടായിരുന്നത്. നേവി ഹെലികോപ്റ്ററുകളുടെയും കോയമ്പത്തൂരില്‍നിന്നെത്തിയ വ്യോമസേനാ കമാന്‍ഡോകളുടെയും സഹായത്തോടെയായിരുന്നു തിരച്ചില്‍. കാട്ടില്‍നിന്നു മൃതദേഹങ്ങള്‍ കൊണ്ടുവന്നു തുടങ്ങി. വനത്തിനകത്തുനിന്നു മൃതദേഹങ്ങള്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചു പുറത്തെത്തിച്ചു
കൊരങ്ങിണി വനത്തില്‍നിന്നുള്ള വീഡിയോകള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദാരുണ കാഴ്ചകളാണു വനത്തിനകത്തുനിന്നു പുറംലോകത്തെത്തുന്നത്. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായിടത്താണു പലരും കുടുങ്ങിക്കിടക്കുന്നത്. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സ്വദേശി സഹാന (20) തുടങ്ങിയവരാണു ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയിലുള്ളത്.
പരുക്കേറ്റവരെ കലക്ടറും മന്ത്രിമാരും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
INDIANEWS24.COM Theni