ചെന്നൈ:തമിഴ്നാട്ടില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തേനിയില്‍ കണികാ പരീക്ഷണം നടത്താനുള്ള നീക്കം റദ്ദാക്കി.ഇതിനെതിരെ പരിസ്ഥിതി സംഘടന നല്കിയ ഹര്‍ജിയെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണല്‍ ആണ് റദ്ദാക്കിയത്.
2010ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കണികാപരീക്ഷണ കേന്ദ്രത്തിന് അനുമതി നല്‍കിയത്.തേനിയിലെ പൊട്ടിപ്പുറത്ത് ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് താമസിക്കുന്നതിനും മറ്റുമായി 66 ഏക്കര്‍ ഭൂമിയാണ് തമിഴ്നാട് സര്‍ക്കാര്‍ കൈമാറിയിരുന്നു.ഇവിടെ അമ്പരശന്‍കോട് എന്ന മലക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടുകിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയത്തില്‍ 50,000 ടണ്‍ ഭാരമുള്ള കാന്തിക ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് കണികാ ഗവേഷണത്തിനായി ഒരുങ്ങുന്നത്.
കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്ന് പരിസ്ഥിതി സംഘടന വാദിക്കുന്നു.കൂടാതെ അംഗീകാരമില്ലാത്ത ഏജന്‍സിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്നും പരീക്ഷണത്തെ എതിര്‍ക്കുന്നതിനായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
INDIANEWS24.COM Chennai