തേജ്പാല്‍ ഗോവയ്ക്ക് തിരിച്ചു :ഇന്ന് കീഴടങ്ങും.
ന്യൂഡല്‍ഹി: മാനഭംഗ കേസില്‍ ആരോപണ വിധേയനായ തെഹല്‍ക്ക എഡിറ്റര്‍-ഇന്‍-ചീഫ് തരുണ്‍ തേജ്പാല്‍ ഇന്ന് കീഴടങ്ങും. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹം സമന്‍സ് ലഭിച്ചതിനാല്‍ ഗോവയ്ക്ക് പോവുകയാണെന്ന് പ്രതികരിച്ചു. ഗോവയിലെത്തിക്കാന്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഗോവ പൊലീസ് അറിയിച്ചു.
അതേസമയം തേജ്പാലിനെതിരെ പരാതിക്കാരി വീണ്ടും രംഗത്ത് വന്നു. സ്വത്തും സ്ഥാപനവും സംരക്ഷിക്കാനാണ് തേജ്പാല്‍ ശ്രമിക്കുന്നതെന്നും അഭിമാനം സംരക്ഷിക്കാനാണ് താന്‍ പോരാടുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം തെഹല്‍ക്ക പീഡനക്കേസ് അന്വേഷിക്കുന്ന ഗോവന്‍ പൊലീസ് സംഘം ഡല്‍ഹിയിലെ തരുണ്‍ തേജ്പാലിന്റെ വീട്ടിലെത്തി വീട്ടുകാരെ അര മണിക്കുറോളം ചോദ്യം ചെയ്തു.. ഏഴ് അംഗ അന്വേഷണ സംഘമാണ് വെള്ളിയാഴ്ച്ച രാവിലെ 6.30ാടെ സൗത്ത് ഡല്‍ഹിയിലെ തേജ്പാലിന്റെ വീട്ടിലെത്തിയത്.
കഴിഞ്ഞ ദിവസം തേജ്പാലിനെതിരെ ഗോവന്‍ പൊലീസ് ജാമ്യമില്ലാ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.വിവാദത്തിന്റെ പേരില്‍ തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.