728-pixel-x-90-2-learn
728-pixel-x-90
<< >>

തൊഴിലാളിയുടെ സംരക്ഷണം ലക്ഷ്യം: ഇന്ത്യന്‍ എംബസി

കുവൈത്ത്‌സിറ്റി: ഗാര്‍ഹികത്തൊഴിലാളി ബാങ്ക് ഗാരന്റി സംബന്ധിച്ച് കുവൈത്തിലെ ഏതാനും പ്രാദേശിക ദിനപ്പത്രങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി സ്ഥാനപതി സുനില്‍ കെ. ജയിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയില്‍നിന്ന് റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹികത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 720 ദിനാര്‍ (2500 ഡോളർ) ബാങ്ക് ഗാരന്റി വേണമെന്നഇന്ത്യ ഗവണ്മെന്റിന്റെ തീരുമാനം സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ, ഖത്തര്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളില്‍ നേരത്തെ പ്രാബല്യത്തില്‍ വന്നിട്ടുള്ളതാണ്.
2007 ല്‍ നടന്ന അന്താരാഷട്ര മന്ത്രിമാരുടെ യോഗത്തിലുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ നിയമിക്കുന്നതിന് ബാങ്ക് ഗാരന്‍റി നിര്‍ബന്ധമാക്കിയത്. എന്നാല്‍ രണ്ടുമാസം മുമ്പാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് 720ദിനാര്‍ ബാങ്ക് ഗാരന്റി നിര്‍ബന്ധമാക്കിയത്. ഈ തീരുമാനം നിയമവ്യവസ്ഥയ്ക്ക് നിരക്കാത്തതാണെന്ന നിലയിലാണ് കഴിഞ്ഞ ദിവസം പ്രാദേശികപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള വീട്ടുവേലക്കാരായ സ്ത്രീകള്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ കണക്കിലെടുത്താണ് ബാങ്ക് ഗാരന്റി സംബന്ധിച്ച ഇന്ത്യ ഗവണ്മെന്റിന്റെ തീരുമാനം നടപ്പാക്കുന്നതെന്ന് എംബസി  വിശദീകരിക്കുന്നു.
തൊഴില്‍

ത്തര്‍ങ്ങളില്‍പ്പെടുന്ന വീട്ടുവേലക്കാരികളെ സുരക്ഷിതമായി നാട്ടിലേക്ക് മടക്കി അയയ്ക്കുന്നതുള്‍പ്പെടെയുള്ള  കണക്കിലെടുത്താണ്തീരുമാനം.  സ്‌പോണ്‍സര്‍ 720 ദിനാര്‍ ബാങ്ക് ഗാരന്റി നല്‍കണമെന്നത് എന്തെങ്കിലും വാണിജ്യതാത്പര്യത്തിന്റെ മറവിലല്ല എന്നും എംബസിവ്യക്തമാക്കുന്നു. തൊഴിലാളിക്ക് തൊഴിലുടമയുമായി തര്‍ക്കങ്ങളുണ്ടെങ്കില്‍ അതൊക്കെ പരിഹരിച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അവസരത്തില്‍ തുക തിരികെ ലഭിക്കുകയും ചെയ്യുമെന്ന് എംബസി വ്യക്തമാക്കുന്നു.
സ്ത്രീകളായ വീട്ടുവേലക്കാരുടെ ക്ഷേമത്തിനായാണ് ബാങ്ക് ഗാരന്റി നിര്‍ബന്ധമാക്കുന്നതെന്ന് സുനില്‍ കെ. ജയിന്‍ വ്യക്തമാക്കി.

Leave a Reply