728-pixel-x-90-2-learn
728-pixel-x-90
<< >>

തേജ്പാലിനെതിരെ മാനഭംഗക്കേസ്

മഡ്ഗാവ്: തെഹല്‍ക്കയുടെ രാജിവച്ച എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരേ ഗോവ പൊലീസ് മാനഭംഗക്കുറ്റത്തിന് എഫ്‌എെആര്‍ റജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തോടു സഹകരിക്കുമെന്ന് തരുണ്‍ തേജ്പാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പത്രപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചോദ്യം ചെയ്‌യലിനു ഹാജരാകാന്‍ തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാലിനോട് ഗോവ പൊലീസ് ആവശ്യപ്പെട്ടു. ഗോവയില്‍ നിന്നുള്ള പൊലീസ് സംഘം വൈകാതെ ഡല്‍ഹിയിലെത്തും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഗോവ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് തേജ്പാലിനോടു ചോദ്യം ചെയ്‌യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തെഹല്‍ക്ക പ്രത്യേക സമിതിയെ നിയോഗിച്ചു. വനിതകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സമൂഹ്യപ്രവര്‍ത്തക ഉര്‍വശി ബുഡാലിയയാണ് സമിതി ചെയര്‍പേഴ്സണ്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെത്തുടര്‍ന്നാണു പ്രത്യേക സമിതിയെ നിയോഗിച്ചത്.

തെഹല്‍ക്ക ഗോവയില്‍ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിവല്‍ എന്ന സാഹിത്യ, സാംസ്കാരിക പരിപാടിക്കിടെ സഹപ്രവര്‍ത്തകയോട്   തരുണ്‍തേജ്പാല്‍ രണ്ടു തവണ മോശമായി പെരുമാറിയെന്നാണ് ആരോപണം. സംഭവം നടന്നത് ഗോവയിലായതിനാല്‍ വിശദമായ അന്വേഷണത്തിന് ഗോവ മുഖ്യമന്ത്രി തന്നെയാണ് ഉത്തരവിട്ടത്. ഗോവ ഡിഐജി ഒ.പി.മിശ്ര കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.   സംഭവം നടന്നെന്നു പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചു. ദൃശ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള എഡിറ്റിങ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിക്കും.

ആരോപണത്തെത്തുടര്‍ന്നു തരുണ്‍ തേജ്പാല്‍ ഇന്നലെയാണു രാജിവച്ചത്. തെറ്റുപറ്റിയതായി സമ്മതിച്ച തേജ്പാല്‍ പ്രായശ്ചിത്തം എന്ന നിലയ്ക്ക് ആറുമാസത്തേക്കു പത്രാധിപ സ്ഥാനത്തുനിന്നു മാറിനില്‍ക്കുന്നു എന്നാണു വെളിപ്പെടുത്തിയത്.

Leave a Reply