728-pixel-x-90-2-learn
728-pixel-x-90
<< >>

നാഗേശ്വരറാവു അന്തരിച്ചു

ഹൈദരാബാദ്: 75 വര്‍ഷത്തോളം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് സജീവമായ സാന്നിധ്യമായിരുന്നു തെലുങ്ക് ചലച്ചിത്ര ഇതിഹാസം അക്കിനേനി നാഗേശ്വര Nageswara-Rao-Nagarjuna-and-Naga-Chaitanyaറാവു അന്തരിച്ചു. വര്‍ഷങ്ങളായി അര്‍ബുദ രോഗ ബാധിതനായിരുന്നു. എ.എന്‍ .ആര്‍ എന്ന അപരനാമത്തില്‍ ടോളിവുഡില്‍ അറിയപ്പെട്ടിരുന്ന നാഗേശ്വര റാവു  ഇന്ന് പുലര്‍ച്ചെ 1.30ന് ആയിരുന്നു അന്തരിച്ചത്. അദ്ദേഹത്തിനു 91 വയസായിരുന്നു. 2011ല്‍ ഭാരതം അദ്ദേഹത്തെ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തെലുങ്ക് മെഗാതാരം നാഗാര്‍ഞ്ജുന മകനാണ്. പ്രശസ്ത ചലച്ചിത്ര നടി അമല മരുമകളാണ്. തെലുങ്കിലെ പുതുതാരമായ നാഗചൈതന്യ പേരക്കുട്ടിയാണ്.

മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മൂന്നു തവണ നേടിയ നാഗേശ്വര റാവു  ധര്‍മപത്‌നി എന്ന സിനിമയിലൂടെ പതിനേഴാം വയസില്‍ ആണ് സിനിമമാരംഗത്ത് പ്രവേശിച്ചത്. തെലുങ്ക് സിനിമയിലെ ആദ്യത്തെ സൂപ്പര്‍താരമാണ് നാഗേശ്വരറാവു. ഹാസ്യ കഥാപാത്രങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളും തന്റേതായ പ്രത്യേകശൈലിയിലാണ് അദ്ദേഹം അവതരിപ്പിച്ചുപോന്നത്. തെലുങ്ക് സിനിമയില്‍ ആദ്യമായി ഇരട്ടവേഷം ചെയ്ത താരമെന്ന പേരും റാവുവിന് സ്വന്തമാണ്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 250 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് .തെനാലി രാമകൃഷ്ണ, ദേവദാസ്, മായാബസാര്‍ , മൂക എന്നിവ വിഖ്യാത Premabhishekam_E03D1A-3E1130ചിത്രങ്ങളാണ്. റാവുവിന്റെ ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റ് ഹൈദരാബാദ് നഗരത്തില്‍ 533 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച പ്രേമാഭിഷേകമായിരുന്നു. നാഗേശ്വര റാവുവിന്റെ സ്ത്രീ വേഷങ്ങള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.  എഎന്‍ആര്‍.അനുപമ സ്റ്റുഡിയോസ്  എന്ന പ്രശസ്ത ഫിലിം സ്റ്റുഡിയോ അദ്ദേഹമാണ് സ്ഥാപിച്ചത്.

എം ജി ആര്‍ , എന്‍ ടി ആര്‍ , പ്രേം നസീര്‍, രാജ് കുമാര്‍ , നാഗേശ്വര റാവു ( എ എന്‍ ആര്‍ )എന്നിവരുടെ മരണത്തോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വിഹായസിലെ ഒരു സുവര്‍ണ്ണ യുഗത്തിനാണ് പരിസമാപ്തിയാകുന്നത്.

SANUINDIANEWS24

 

Leave a Reply