കേരളത്തില്‍ ബോക്സോഫീസ് റേക്കോര്ഡുകളോടെ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രം മന്യം പുലിയെയും തെലുങ്കു പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
എല്ലാ തിയറ്ററുകളിലും ചിത്രം ഹൗസ് ഫുള്‍ ആയാണ് ഓടുന്നത്. പ്രധാന തെലുങ്കു പോര്‍ട്ടലുകളിലെല്ലാം ചിത്രത്തെ കുറിച്ച് നല്ല റിവ്യു ആണ് നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ആന്ധ്രയിലും തെലുങ്കാനയിലുമായി 300ലേറെ തിയേറ്ററുകളിലാണ് ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്തത്. തെലുങ്ക് സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേരില്‍ മാറ്റമുണ്ട്.മുരുകന് എന്നതിന് പകരം കുമാര്‍ എന്നാണ് പേര്.ചിത്രത്തിനു വേണ്ടി തെലുങ്കില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് മോഹന്‍ലാല്‍ ആണെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
INDIANEWS24.COM Movies