728-pixel-x-90-2-learn
728-pixel-x-90
<< >>

തെലുങ്കാനാ ബില്‍: സഭയിൽ കയ്യാങ്കളിയുംകുരുമുളക് പൊടിയേറും

ദില്ലി: തെലുങ്കാന രൂപികരണ ബിൽ ലോക് സഭ പാസാക്കി.ബില്‍ അവതരണം തടസപ്പെടുത്തുന്നതിനായി ആന്ധ്രപ്രദേശില്‍ നിന്നുള്ള എം പി മാരുടെ ഗുണ്ടാ വിളയാട്ടം സഭയുടെ അന്തസ്സിനു കളങ്കം ചാർത്തി. വിജയവാഡയെ പ്രതിനിധീകരിക്കുന്ന അംഗം എന്‍ രാജഗോപാല്‍ സഭയില്‍ കുരുമുളക് സ്‌പ്രേ ചീറ്റി. ടിഡിപി അംഗം വേണുഗോപാല സഭയില്‍ കത്തിവീശി.

തെലുങ്കാന സംസ്ഥാനം രൂപികരിക്കുന്നതിനെ പിന്തുണക്കുന്ന അംഗങ്ങൾ രാജഗോപാലൈനെയും വേണുഗോപാല റെഡ്ഡിയെയും കായികമായി നേരിട്ടു.സഭക്ക് പുറത്തും സംഘർഷം നീണ്ടു.

ജഗന്‍മോഹന്‍ റെഡ്ഡി ഉള്‍പ്പടെ ബഹളം വെച്ച പതിനേഴ് അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. ഇതിനിടെ സഭയില്‍ കുഴഞ്ഞുവീണ ടി.ഡി.പി അംഗം നാരായണറാവുവിനെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച്ചവരെ ലോക്‌സഭ പിരിഞ്ഞു.

തെലങ്കാന ബില്‍ അവതരിപ്പിച്ചുവെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി.

പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദക്ഷിണേന്ത്യന്‍ പേരുകളുള്ള ആളുകളെ പാര്‍ലമെന്റ് പരിസരത്തേയ്ക്ക് കടത്തിവിട്ടിരുന്നില്ല. ഇതിനിടെ, ലോക്‌സഭയില്‍ ബഹളംവെച്ച 17 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. ബില്‍ പാസാക്കിയാല്‍ സഭക്കുള്ളില്‍ ആത്മഹത്യചെയ്യുമെന്ന് സീമാന്ധ്രയില്‍ നിന്നുള്ള അംഗം സബ്ബം ഹരി അറിയിച്ചിരുന്നു.

 

Leave a Reply