728-pixel-x-90-2-learn
728-pixel-x-90
<< >>

തെറ്റാലി പ്രദര്‍ശിപ്പിച്ചു.

തിരുവനന്തപുരം: ആയില്ല്യം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജ്‌മോഹന്‍ സംവിധാനം ചെയ്ത തെറ്റാലി എന്ന ഹൃസ്വചിത്രം അടൂര്‍ഭാസി ഹൃസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. ഒരു അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുകയാണ് തെറ്റാലി. തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ച കുട്ടിയെ തെറ്റാലി കൊണ്ട് എയ്ത് വീഴ്ത്താന്‍ പദ്ധതി തയ്യാറാക്കി കാത്തിരുന്ന കുട്ടി എറിഞ്ഞ് വീഴ്ത്തിയത് പുതുതായി സ്‌കൂളില്‍ ചാര്‍ജ്ജ് എടുക്കാന്‍ വന്ന തന്റെ അദ്ധ്യാപകനെയാണ്. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയ അവനെ വീണ്ടും സ്‌കൂളിലേക്ക് കൊണ്ടുവന്ന് വിദ്യാഭ്യാസം തുടരാന്‍ നടത്തുന്ന അദ്ധ്യാപകന്റെ ശ്രമമാണ് ചിത്രം പറയുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഡോക്ടറായി തിരിച്ചു വന്ന ആ കുട്ടി തന്റെ പഴയ അദ്ധ്യാപകനെ അന്വേഷിച്ചിറങ്ങുന്നതിന്റെ കഥയില്‍ പിന്നീടങ്ങോട്ട് ചിത്രത്തിന്റെ കൗതുകമുള്ള പര്യവസാനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു.ശക്തമായ അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധം പറയുന്ന ഈ ചിത്രം ഇന്നത്തെ തലമുറയ്ക്ക് ശക്തമായ ഒരു സന്ദേശമാണ് തരുന്നത്.പ്രമുഖ സിനിമാ സീരിയല്‍ നടനായ കിരണ്‍ അരവിന്ദാക്ഷനും, സംവിധായകനായ സുരേഷ് തിരുവല്ലയും, ജിതേഷ് ദാമോദറും,മാസ്റ്റര്‍ അഭിനവ് എന്നിവരാണ് പ്രധാന റോളുകളില്‍ അഭിനയിച്ചത്.
INDIANEWS24 TVM DESK

Leave a Reply