728-pixel-x-90-2-learn
728-pixel-x-90
<< >>

തെറ്റയിലിന് കോടതിയുടെ സാന്ത്വനം

കൊച്ചി: ജോസ്‌ തെറ്റയില്‍ എം.എല്‍.എക്കെതിരേ ബലാല്‍സംഗക്കുറ്റം ആരോപിച്ചു പരാതി നല്‍കിയ യുവതി നിഷ്‌കളങ്കയെന്നു കരുതാനാകില്ലെന്നു െഹെക്കോടതി. യുവതി പോലീസിനു നല്‍കിയ പരാതിയില്‍ നിന്നും ബലാല്‍സംഗശ്രമത്തെ താന്‍ പ്രതിരോധിച്ചെന്നോ എതിര്‍ത്തെന്നോ പരാമര്‍ശമില്ലെന്നും ആരോപണങ്ങള്‍ ബാലിശവും അസ്വാഭാവികമാണെന്ന തെറ്റയിലിന്റെ വാദം തള്ളിക്കളയാനാകില്ലെന്നും കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടു തെറ്റയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്‌റ്റിസ്‌ പി. ഭവദാസന്‍ നിരീക്ഷിച്ചു.

ബലാല്‍സംഗം വെബ്‌കാമറയില്‍ പകര്‍ത്തിയശേഷം പരാതി നല്‍കിയ യുവതിയുടെ പ്രവൃത്തിയും പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളും വിലയിരുത്തിയാല്‍ ബലാല്‍സംഗക്കുറ്റം പ്രതിക്കെതിരേ എങ്ങനെ നിലനില്‍ക്കുമെന്നും കോടതി പ്രോസിക്യൂഷന്‍സ്‌ ഡയറക്‌ടര്‍ ജനറലിനോട്‌ ആരാഞ്ഞു.
ജോസ്‌ തെറ്റയിലും മകനും ബലാല്‍സംഗക്കേസില്‍ പരസ്‌പരം ഉല്‍സാഹികളുംസഹായികളുമായി പ്രവര്‍ത്തിച്ചുവെന്നു പോലീസ്‌ ആരോപിക്കുന്നത്‌ എന്തടിസ്‌ഥാനത്തിലാണെന്നും ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 34-ാം വകുപ്പുപ്രകാരമുള്ള പൊതു ഉദ്ദേശ്യം ചുമത്തിയത്‌ എങ്ങനെയെന്നും കോടതി ചോദിച്ചു. ബലാല്‍സംഗത്തിനു പുറമേ പ്രതികള്‍ക്കെതിരേ മറ്റെന്തെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. യുവതിയുടെ പരാതിയില്‍ ബലാല്‍സംഗക്കുറ്റം ചുമത്താനുള്ള വസ്‌തുതകള്‍ അപര്യാപ്‌തമാണ്‌. എ ന്നാല്‍ മറ്റെന്തെങ്കിലും കുറ്റം ചെയ്‌തതായി അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇടപെടുകയോ കേസ്‌ റദ്ദാക്കുകയോ ചെയ്ിയല്ലെന്നു കോടതി പരാമര്‍ശിച്ചു.

പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ചും ബലാല്‍സംഗത്തിലേക്കു നയിച്ച സംഭവ വികാസങ്ങളെക്കുറിച്ചും പരാതിക്കാരി പിന്നീട്‌ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയും തെളിവുകള്‍ നല്‍കുകയും ചെയ്‌തിട്ടിട്ടുണ്ടെന്നു ഡി.ജി.പി: ടി. ആസഫ്‌ അലി ബോധിപ്പിച്ചു. കേസന്വേഷണത്തില്‍ കോടതി ഇടപെട്ടാല്‍ അതു ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കും. ദൗര്‍ഭാഗ്യകരവും അത്യപൂര്‍വവുമായ സംഭവങ്ങളാണു പരാതിക്കു പിന്നിലെന്നും രാഷ്‌ട്രീയ നേതാവും എം.എല്‍.എയുമെന്ന നിലയില്‍ കേസ്‌ ഗൗരവത്തോടെ കാണണമെന്നും ഡി.ജി.പി. പറഞ്ഞു.

കേസന്വേഷണം പ്രാരംഭദിശയില്‍ മാത്രമാണെന്നും യുവതിയുടെ ആരോപണങ്ങള്‍ ശരിയോ തെറ്റോയെന്ന്‌ ഈ ഘട്ടത്തില്‍ പരിശോധിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസ്‌ അന്വേഷണത്തില്‍ മറ്റെന്തെങ്കിലും കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ അവയും എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്തുമെന്നും പ്രതിക്കെതിരേ സ്‌ത്രീത്വത്തെ അവഹേളിച്ചതിനു കുറ്റം ചുമത്താന്‍ പര്യാപ്‌തമായ വസ്‌തുതകള്‍ ഉണ്ടെന്നും ഡി.ജി.പി. വാദിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണു ബലാല്‍സംഗ കേസിലെ പരാതിക്കാരി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനുശേഷം ഇരയായി മാറുന്നതെന്നും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായാണു കേസെന്നും തെറ്റയിലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ വാദിച്ചു. പരാതി രാഷ്‌ട്രീയ പ്രേരിതമാണെന്നും സംസ്‌ഥാനത്തു നിലനില്‍ക്കുന്ന രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാനാണു കേസെന്നും അദ്ദേഹം ബോധിപ്പിച്ചു. ബലാല്‍സംഗക്കുറ്റം ചുമത്താന്‍ പര്യാപ്‌തമായ വിചാരണകളൊന്നും യുവതിയുടെ പരാതിയില്‍ ഇല്ലെന്നും എം.എല്‍.എയെ പാഠം പഠിപ്പിക്കാനാണു ദൃശ്യങ്ങള്‍ വെബ്‌ കാമറയില്‍ പകര്‍ത്തിയതെന്ന യുവതിയുടെ പരാതിയിലെ പരാമര്‍ശം ബലാല്‍സംഗക്കേസിന്റെ മുനയൊടിക്കുമെന്നും പ്രതിഭാഗം വാദിച്ചു.

ബലാല്‍സംഗ കുറ്റം നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കേസ്‌ റദ്ദാക്കണമെന്നും തെറ്റയിലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജിയില്‍ പ്രാരംഭവാദം പൂര്‍ത്തിയാക്കിയ കോടതി ആവശ്യമെങ്കില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന്‌ അറിയിച്ചു.

- See more at: http://www.mangalam.com/print-edition/keralam/72526#sthash.aL8aNGN2.dpuf

Leave a Reply