തിരുവനന്തപുരം:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വെള്ളിയാഴ്ച്ച.സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാന്‍ തുടങ്ങേണ്ടതും ഇന്നു തന്നെ.ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് 2016നുള്ള ഔദ്യോഗിക തുടക്കമാകുകയാണ്.
ഗവര്‍ണറായിരിക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുക.തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ ഓഫീസര്‍ പുനപ്രസിദ്ധീകരിക്കും.ഇതുവരെ വലിയ ബഹളങ്ങളില്ലാതെ കഴിഞ്ഞുപോയെ തെരഞ്ഞെടുപ്പ് അന്തരീക്ഷം വരും ദിനങ്ങളില്‍ വേനല്‍ ചൂടിനേക്കാള്‍ കടുത്തതാകും.ഇത്തവണ വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം എത്തിയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം കൃത്യമായി ഒരുങ്ങാനുള്ള സമയമുണ്ടായി.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് വരെ പടിപടിയായി നടന്നുവരികയാണ്.
തിരക്കേറിയ പ്രചാരണത്തിനിടെ ഇന്ന് മുതല്‍ തുടങ്ങുന്ന ഔദ്യോഗിക നടപടികള്‍ മെയ് രണ്ട് വരെ തുടരും.29 വരെ പത്രി സമര്‍പ്പിക്കാം.30ന് സൂക്ഷ്മ പരിശോധന.മെയ് രണ്ട് വരെ പത്രിക പിന്‍വലിക്കല്‍.അടുത്ത 16നാണ് തെരഞ്ഞെടുപ്പ്.ഓരോ മണ്ഡലത്തിലേയും വരണാധികാരികളെയും ഉപവരണാധികാരികളെയും തെരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ചിട്ടുണ്ട്.
ഇത്തവണ ചരിത്രത്തിലാദ്യമായി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക താമസ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ചും സത്യവാങ്മൂലം നല്‍കണം.ഇതുകൂടാതെ പതിവുപോലെ സ്വത്തുവിവരങ്ങളും ക്രിമിനല്‍ പശ്ചാത്തലത്തെ സംബന്ധിച്ചുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണം.
INDIANEWS24.COM T V P M