728-pixel-x-90-2-learn
728-pixel-x-90
<< >>

തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരത്ത് ആശുപത്രി

തിരുവനന്തപുരം:സിനിമാ പ്രവര്‍ത്തകര്‍ക്കായി ദക്ഷിണേന്ത്യയില്‍ ആദ്യമായി അനുവദിച്ച വെല്‍ഫെയര്‍ ആശുപത്രി തിരുവനന്തപുരത്ത് സ്ഥാപിക്കും.ദക്ഷിണേന്ത്യയിലെ എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ചികിത്സ, മരുന്ന് എന്നിവ ഇവിടെ ലഭ്യമാകും.കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക.

വെല്‍ഫെയര്‍ ഓഫീസായും റഫറല്‍ യൂണിറ്റായും പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ ചികിത്സാ ചിലവ് റീ ഇംപേഴ്‌സ്‌മെന്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.ഇത് കൂടാതെ സിനിമാ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്,ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രിയെ ചുമതലപ്പെടുത്തും.നിലവില്‍ മുംബൈ,കൊല്‍കത്ത,ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമാ പ്രവര്‍ത്തകര്‍ക്കായി ആശുപത്രികളുള്ളത്.

നിലവില്‍ കേരളത്തിലെ സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമപദ്ധതികളും ആവശ്യമായ ഫണ്ടും കൈകാര്യം ചെയ്യുന്നത് കേന്ദ്ര ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനാണ്.ബീഡി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസിലാണ് സിനിമാപ്രവര്‍ത്തകരുടെ ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നത്.

INDIANEWS24.COM TVPM

Leave a Reply