jio horizontal
728-pixel-x-90
<< >>

തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി ചെന്നൈയില്‍ അന്തരിച്ചു.

ചെന്നൈ: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന  തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ബാലതാരമായി സിനിമാരംഗത്തെത്തിയ ഉഷാറാണി മുപ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്. വിഷ്ണുശങ്കര്‍ മകനും കവിത മരുമകളുമാണ്. സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച വൈകിട്ട് ചെന്നൈയില്‍ നടക്കും.

ഉഷാറാണി വിവാഹത്തിന് ശേഷം കുറച്ചുകാലം അഭിനയം നിര്‍ത്തിയിരുന്നു. പിന്നീട് മകന്‍ ജനിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി. ,  2004 ല്‍ പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാന സിനിമ. അങ്കത്തട്ട്‌, തൊട്ടാവാടി ,ഭാര്യ,അകം, തലസ്ഥാനം,ഏകവല്യന്‍, അമ്മ അമ്മായിമ്മ, ഹിറ്റ്ലര്‍ , തെങ്കാശിപെട്ടണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

INDIANEWS24 MOVIE DESK

Leave a Reply