728-pixel-x-90-2-learn
728-pixel-x-90
<< >>

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കനത്ത മഴയ്ക്ക് സാധ്യത

ടൊറന്റോ: തെക്കുപടിഞ്ഞാറന്‍ ഒണ്ടേരിയോയില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും  കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് എന്‍വയേണ്‍മെന്‍റ് കാനഡയുടെ മുന്നറിയിപ്പ്. ജിടിഎ, നയാഗ്ര, ഹാമില്‍ട്ടന്‍, ഹാള്‍ട്ടന്‍, പീല്‍, യോര്‍ക്ക്‌, ഡര്‍ഹം എന്നിവിടങ്ങളില്‍ വ്യാഴം രാത്രിയും വെള്ളിയും ശക്തമായ മഴ ഉണ്ടാകും.

20-40 മില്ലീലിറ്റര്‍ മഴയാണ് പ്രവചനം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. അതേസമയം താപനില വ്യാഴാഴ്ച 2 ഡിഗ്രി ആയും വെള്ളിയാഴ്ച 4 ഡിഗ്രി ആയും ഉയരും. മഴയും മഞ്ഞുരുകലും കാരണം നദികളില്‍ ജലനിരപ്പ് ഉയരുമെന്നും ആള്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply