728-pixel-x-90-2-learn
728-pixel-x-90
<< >>

തെക്കന്‍ കേരളത്തില്‍ കനത്തമഴ; അഞ്ചുപേരെ കാണാതായി

തിരുവനന്തപുരം:രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ തെക്കന്‍ കേരളത്തില്‍ വന്‍ നാശനഷ്ടം.തലസ്ഥാന നഗരി വെള്ളത്തില്‍ മുങ്ങി.പൂവാര്‍ പൊഴിയൂരില്‍ പൊഴി കാണാനെത്തിയ അമ്മയെയും നാല് മക്കളെയും കാണാതായി.തിരുവനന്തപുരം തമ്പാനൂരില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

പൊഴിയൂരില്‍ ബോട്ട് മറിഞ്ഞാണ് തിരുനല്‍വേലി സ്വദേശിനി സയൂബ, മക്കളായ സപുര്‍നിസ, സുഹൈല്‍, മര്‍സുഖ, ഫാത്തിമ എന്നിവരെ കാണാതായത്. തമ്പാന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ നിന്നു ട്രെയിനുകള്‍ വൈകിയാണു പുറപ്പെടുന്നത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരം മുട്ടൊപ്പം വെള്ളത്തില്‍ മുങ്ങി.തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി.

INDIANEWS24.COM TVPM

Leave a Reply