728-pixel-x-90-2-learn
728-pixel-x-90
<< >>

തൃശ്ശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ളനോട്ടടി കേന്ദ്രം

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീട്ടില്‍ കള്ളനോട്ടടികേന്ദ്രം കണ്ടെത്തി. യുവമോര്‍ച്ച നേതാവ് ഏരാച്ചേരി
രാകേഷിന്റെ മതിലകത്തെ വീട്ടില്‍ നിന്ന്‌ കള്ളനോട്ടടി യന്ത്രങ്ങളും കള്ളനോട്ടുകളും പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ കൂടുതല്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

രാകേഷ് പലിശയ്ക്ക് പണം കടംകൊടുക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ഞെട്ടിക്കുന്ന കള്ളനോട്ടടി വിവരങ്ങള്‍ വെളിവാകുന്നത്. കള്ളനോട്ടടിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് ഇവിടെ കണ്ടെത്തിയത്. പുതിയ നോട്ടുകളുടെ ഒന്നര ലക്ഷം രൂപയുടെ നോട്ടുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

INDIANEWS24.COM Trissur

Leave a Reply