728-pixel-x-90-2-learn
728-pixel-x-90
<< >>

തൃശൂര്‍ ഭാഷയുടെ സൌന്ദര്യവുമായി സപ്തമശ്രീ തസ്കരാ: ഓണത്തിന്

തൃശ്ശൂരിനെ കേന്ദ്രീകരിച്ച് മാന്യന്മാരായ ഏഴു കള്ളന്മാരുടെ കഥയുമായാണ് സപ്തമശ്രീ തസ്കരാ: ഓണത്തിനെത്തുന്നത്. നീട്ടിയും കുറുക്കിയും താളത്തിലുള്ള തൃശൂര്‍ ഭാഷ പറഞ്ഞെത്തുന്ന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ മിക്കതും. പൃഥിരാജ്  കേന്ദ്ര കഥാപാത്രം. ചിത്രം റിലീസാകുന്നതോടെ മോഹന്‍ലാലിനും മമ്മൂട്ടിക്കും ജയസൂര്യക്കും ശേഷം തൃശൂര്‍ ഭാഷ പറയുന്ന ഒരു നായകനെക്കൂടി പൃഥിയിലൂടെ മലയാള സിനിമക്ക് കിട്ടും.

വടക്കുംനാഥ ക്ഷേത്രവും ഓണത്തിന്  തൃശ്ശൂരില്‍ നടക്കാറുള്ള പുലികളിയും സിനിമയില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തിനായി ഒരുമിക്കുന്ന കള്ളന്മാരുടെ പദ്ധതികളെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്. ആസിഫ് അലി,​ നെടുമുടി വേണു,​ ചെമ്പൻ വിനോദ്,​ നീരജ് മാധവ് തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട് ചിത്രത്തില്‍.

ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഫഹദ് ഫാസിലും നെടുമുടി വേണുവും പ്രധാന വേഷത്തിലെത്തിയ നോര്‍ത്ത് 24 കാതമായിരുന്നു അനിലിന്‍റെ ആദ്യ ചിത്രം.നോര്‍ത്ത് 24 കാതം കലാപരമായും വാണിജ്യപരമായും വിജയം നേടിയ ചിത്രമായിരുന്നു.തുര്‍ച്ചയായി വിജയങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന പൃഥിരാജിന് തന്റെ പതിവ് ശൈലിയില്‍ നിന്നും വേറിട്ടുള്ള ഒരു ചിത്രമായിരിക്കും സപ്തമശ്രീ തസ്കരാ:

FILM

INDIANEWS24 MOVIES

 

sapthamashree-thaskaraha 1

One Response to തൃശൂര്‍ ഭാഷയുടെ സൌന്ദര്യവുമായി സപ്തമശ്രീ തസ്കരാ: ഓണത്തിന്

  1. SWARAJ P S Reply

    August 25, 2014 at 6:51 PM

    All the best , Pridhi.

Leave a Reply