jio 800x100
jio 800x100
728-pixel-x-90
<< >>

തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ ധാരണയായി

തിരുവനന്തപുരം:തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായി.പൂരം നടത്തുന്ന കമ്മറ്റികള്‍ക്കു രണ്ടായിരം കിലോഗ്രാം വരെ സ്‌ഫോടക വസ്തുക്കള്‍ സംഭരിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ തീരുമാനിച്ചു.പൂരത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനും യോഗം നിര്‍ദേശിക്കുന്നു.മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

വീര്യം കുറഞ്ഞ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കൂ.സര്‍ക്കാര്‍ അനുമതി വാങ്ങിയാല്‍ ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാം.ഹൈ വോളിയം ലോങ് റേഞ്ച് മോണിറ്റര്‍ ഉപയോഗിച്ചു തീയണയ്ക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രത്യേകം ബാരിക്കേഡ് സ്ഥാപിക്കും.സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു ലൂമിനസ് ജാക്കറ്റ് നല്‍കും.അതിവേഗം തീ നിയന്ത്രണ വിധേയമാക്കുന്നതിനു ക്വിക്ക് മാച്ച് ഫ്യൂസ് സിസ്റ്റം സ്ഥാപിക്കും.തുടങ്ങിയവയാണ് യോഗം കൈക്കൊണ്ട പ്രധാന തീരുമാനങ്ങള്‍.

INDIANEWS24.COM TVPM

Leave a Reply